Saturday, July 17, 2010

മിജാര്‍ക്ക് ഏഷ്യന്‍ സമ്മേളനത്തിന് തുടക്കമായി




ആഗോള കത്തോലിക്കാ കാര്‍ഷിക യുവജന സംഘടന ആയ മിജാര്‍ക്കിന്റെ ഏഷ്യന്‍ സമ്മേളനത്തിന് തുടക്കമായി. മിജാര്‍ക്കിന്റെ അംഗസംഘടനയായ കെ.സി.വൈ.എം.ന്റെ ആതിഥേയത്വത്തില്‍ എറണാകുളം പി.ഓ.സി. യില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം മിജാര്‍ക്ക് വേള്‍ഡ് സെക്രടറി ജെനറല്‍ മിസ്സ്‌. കരോളിന്‍ ഗ്രിശോപ് ഉത്ഘാടനം ചെയ്തു.

യുനൈറ്റ്‌ഡ നേഷന്‍സിന്റെ കീഴിലുള്ള FAO  (Food and Agricultural Organization), ILO (International Labour Organization), IPC (International Planning Commission), UNESCO തുടങ്ങിയ സംഘടനകളിലെ ഔദ്യോഗിക അംഗസംഘടനയാണ് മിജാര്‍ക്ക്. ഏഷ്യയിലെ വിവിധ അംഗരാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ആഗോള കാര്‍ഷിക ഭക്ഷ്യ മേഘലയിലെ സാധ്യതകളെ കുറിച്ചും പ്രതിനിധികളെ കുറിച്ചുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ജൂലൈ 20 മുതല്‍ ഓഗസ്റ്റ്‌ 1 വരെ പി.ഒ.സി.യില്‍ നടക്കുന്ന ലോകസമ്മേളനത്തിന്‍ മുന്നോടിയായാണ് ഏഷ്യന്‍സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.  ലോക സമ്മേളനത്തോടനുഭന്ധിച്ചു ജൈവ വൈവിധ്യ സംരകഷണത്തിനും ഭക്ഷ്യസുരക്ഷയ്ക്കും വിഘാതമായ ആഗോള ഭൂകയ്യേറ്റത്തിനെതിരെ നടക്കുന്ന ആഗോള ക്യാമ്പ്‌യിന്റെ ഉത്ഘാടനം ജൂലൈ 24ന് ചാലക്കുടിയില്‍ വന്‍ ബഹുജനറാലിയോടനുഭന്ധിച്ചു നടക്കും.

ഏഷ്യന്‍ സമ്മേളനത്തിന്റെ ഉത്ഘാടന സമ്മേളനത്തിന് മിജാര്‍ക്ക് ഏഷ്യന്‍ കോ-ഓര്ടിനേറ്റര്‍ ശ്രീ. അനില്‍ ജോസ് അധ്യക്ഷത വഹിച്ചു. ഏഷ്യന്‍ കോ-ഓര്ടിനേറ്റര്‍ ശ്രീമതി സരിത മിന്‍സ്, കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. ദീപക് ചെര്‍ക്കൊട്ട്, കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടര്‍ ഫാ.ജെയ്സണ്‍ കൊള്ളന്നൂറ്‍ , ഏഷ്യന്‍ ചാപ്ലിന്‍ ഫാ. സണ്ണി ഉപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മിജാര്‍ക്ക് നേതാക്കളായ ശ്രീ. ജോസ് പള്ളത്ത്, ജോമി ജോസഫ്‌, എവ്ലിന്‍ ഡി റോസ്‌, കെ.സി.വൈ.എം. സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും. സമ്മേളനം ജൂലൈ 19 ന് സമാപിക്കും.

No comments:

Post a Comment