Wednesday, June 23, 2010

സംസ്ഥാന യുവജന ദിനാഘോഷം

കേരളകത്തോലിക്കാസഭ 2010 ജൂലൈ 4 യുവജന ദിനമായി ആച്ചരിക്കുന്നതിനു മുന്നോടിയായി കെ.സി.വൈ.എം.ന്റെ സംസ്ഥാനതല യുവജനദിനാഘോഷം 2010 ജൂണ്‍ 27ന് കൊച്ചി രൂപതയുടെ ആതിഥേയത്വത്തില്‍ കുമ്പളങ്ങി സെന്റ്‌. ജോസഫ്‌ ദേവാലയത്തില്‍ വെച്ച് നടത്തപെടുന്നു. സഭയെയും സമൂഹത്തെയും വെല്ലുവിളിച്ചുകൊണ്ട് നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ വിശ്വാസയുവത്വത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട് രാഷ്ട്ര വികസനത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ സമൂഹമധ്യത്തില്‍ ഉയര്‍ത്തി പിടിച്ചുകൊണ്ട് കേരളത്തിന്റെ ധാര്‍മ്മിക യ്വുഅജനപ്രസ്ഥാനമായ കെ.സി.വൈ.എം. സംഘടിപ്പിച്ചിരിക്കുന്ന യുവജന മഹാസംഗമമാണ് യുവജനദിനാഘോഷത്തിന്റെ ഭാഗമായി ക്രമീകരിചിരിക്കുന്നതു.

രാവിലെ 9 .30ന് പതാക ഉയര്‍ത്തലോടെ ആരംഭിക്കുന്ന യുവജനദിനാഘോഷ പരിപാടികളില്‍ 9 .45ന് ദിവ്യബലി, 11.45ന് യുവജനദിനാഘോഷം ഉത്ഘാടനം, 11.30നു ക്ലാസ്സ്, 1.45ന് കലാ പരിപാടികള്‍, 2.30ന് യുവജന മഹാസംഗമം എന്നിവ ഉണ്ടായിരിക്കും.

Sunday, June 20, 2010

Pope Invites Youth to Eucharist

Benedict XVI is indicating Christ as the source of strength for many life situations, particularly for young people, the sick and newlyweds.

The Pope gave his traditional final greeting to close today's general audience in St. Peter's Square, addressing a special exhortation to these three groups of people.

To youth, he said: "Dear young people always draw from Christ present in the Eucharist the spiritual food to advance along the way of sanctity."

The Holy Father added: "For you, dear sick people, may Christ be the support and comfort in your trial and suffering; and for you, dear newlyweds, may the sacrament which has rooted you in Christ be the source that nourishes your daily love."

Courtesy: Zenit News

Friday, June 18, 2010

എസ്.എഫ്.ഐ. അക്രമ രാഷ്ട്രീയം അവസാനിപ്പിക്കുക - കെ.സി.വൈ.എം.

കലാലയങ്ങളെ കലാപഭൂമികളാക്കി മാറ്റി അക്രമരാഷ്ട്രീയം അഴിച്ചുവിടുന്ന എസ്.എഫ്.ഐ. യുടെ പ്രവര്‍ത്തനങ്ങളെ കെ.സി.വൈ.എം. ശക്തമായി അപലപിച്ചു. വിദ്യാഭ്യാസരംഗത്ത് നൂറ്റാണ്ടുകളുടെ മഹനീയ പാരമ്പര്യമുള്ള സി.എം.എസ്. കോളേജില്‍ എസ്.എഫ്.ഐ. നടത്തിയ താണ്ഡവം കേരളത്തിലെ ജനങ്ങളോടും വിദ്യാര്‍ത്ഥികളോടുമുള്ള വെല്ലുവിളിയാന്നു. അക്രമത്തെ ന്യായീകരിച്ചു കൊണ്ട് കത്തോലിക്കാസഭയെ അപമാനപ്പെടുത്തുന്ന പ്രസ്താവനകളിലൂടെ എസ്.എഫ്.ഐ. നേതൃത്വം രംഗത്ത് വരുന്നത് ആശങ്കജനകമാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടന കേരളത്തിലെ കോളേജുകളില്‍ അക്രമം അഴിച്ചുവിടുകയും അതിനെ അപലപിച്ചു കൊണ്ട് മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും നടത്തുന്ന പ്രസ്താവനകളിലെ കാപട്യം കേരളത്തിലെ ജനങ്ങള്‍ക്ക്‌ മനസ്സിലാകും. ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് നടത്തുന്ന ഇത്തരം പ്രകടനങ്ങള്‍ കപടരാഷ്ട്രീയത്തിന്‍റെ മറ്റൊരുമുഖമാണ്. കേരളത്തില്‍ മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള വിലകുറഞ്ഞ ജല്പനങ്ങള്‍ കുട്ടിനെതാക്കന്മാരെകൊണ്ട് വിളിച്ചുപറയിപ്പിക്കുന്ന പ്രവണത അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ വെല്ലുവിളികള്‍ കേരള സമൂഹത്തില്‍ നിന്ന് സി.പി.എം. ഉം എസ്.എഫ്.ഐ. യും നേരിടേണ്ടി വരും. വിദ്യാഭ്യാസസ്ഥാപനങ്ങളെ വീണ്ടും അക്രമത്തിനുള്ള വേദിയാക്കി മാറ്റാനുള്ള കുത്സിത ശ്രമങ്ങളെ കെ.സി.വൈ.എം. ശക്തമായി നേരിടും.

കെ.സി.വൈ.എം. ആസ്ഥാനത്ത് ചേര്‍ന്ന സംസ്ഥാന സെകട്രിയെറ്റ് യോഗത്തില്‍ കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ്‌ ദീപക് ചെര്കൊട്ട് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രടറി ജോണ്സന്‍ ശൂരനാട്, വൈസ് പ്രേസിടെന്റുമാരായ അനിത ആണ്ട്രു, എ.ബി. ജസ്റിന്‍, സംസ്ഥാന ഭാരവാഹികളായ സന്തോഷ്‌ മൈലം, മരീന റിന്‍സി, ലിജോ പയ്യപള്ളി, ടിട്ടു തോമസ്‌, ട്വിന്ക്ള്‍ ഫ്രാന്‍സിസ്, സംസ്ഥാന ഡയരക്ടര്‍ ഫാ. ജെയ്സണ്‍ കൊള്ളന്നുര്‍ എന്നിവര്‍ സംസാരിച്ചു.

Thursday, June 17, 2010

ലഹരി ഉപഭോഗത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി മുന്നിലെന്ന്‌ സര്‍വ്വേ

സംസ്ഥാനത്തെ പുകയില ഒഴികെയുളള ലഹരി പദാര്‍ത്ഥങ്ങളുടെ ഉപഭോഗം ഇന്ത്യന്‍ രാശരിയേക്കാള്‍ മൂന്നിരട്ടിയാണെന്ന ദേശീയ സാമ്പിള്‍ സര്‍വ്വേ റിപ്പോര്‍ട്ട്‌. സംസ്ഥാനത്ത്‌ ഒരാള്‍ പ്രതിമാസം ശരാശരി 19രൂപയാണ്‌ ലഹരിയ്ക്കായി മുടക്കുന്നത്‌. ഗ്രാമങ്ങളില്‍ 17രൂപയും. രാജ്യത്തെ നഗരങ്ങളില്‍ ഇത്‌ ശരാശരി 7രൂപയും ഗ്രാമങ്ങളില്‍ ആറു രൂപയുമാണ്‌. പുകയിലയ്ക്കുവേണ്ടി കേരളത്തിലെ ഗ്രാമങ്ങളില്‍ ഒരാള്‍ പ്രതിമാസം 14.5രൂപയും നഗരങ്ങളില്‍ 18.5രൂപയും ചെലവഴിക്കുന്നു. ദേശീയ ശരാശരി നഗരത്തിലും ഗ്രാമത്തിലും 9.9രൂപ മാത്രമാണെന്നിരിക്കെയാണിത്‌. ലഹരി ഉപയോഗം സംബന്ധിച്ച്‌ കണ്ടെത്തിയതിനേക്കാള്‍ അധികമായിരിക്കും യഥാര്‍ത്ഥ കണക്കെന്ന്‌ ദേശീയ സാമ്പിള്‍ സര്‍വ്വേ ഓഫിസ്‌ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സി.ആര്‍.കെ നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സ്ഥിതി വിവരകണക്കുകള്‍ ശേഖരിക്കുന്നവരോട്‌ ലഹരി ഉപയോഗത്തെ ക്കുറിച്ച്‌ തുറന്നുപറയാത്തവരാണ്‌ അധികവും. അതുകൂടി കണക്കിലെടുക്കുമ്പോള്‍ ഇതിലും എത്രയോ കൂടുതലാകും ഉപഭോക്തൃനിരക്ക്‌.സംസ്ഥാനത്തെ ഗ്രാമങ്ങളിലെ കുടുംബ ഉപഭോഗ ചിലവ്‌ ഇന്ത്യയിലെ നഗരങ്ങള്‍ക്കു സമാനമാണെന്നും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഗ്രാമങ്ങളില്‍ പ്രതിമാസ ചിലവ്‌ 772രൂപയാണ്‌. എന്നാല്‍ കേരളത്തിലിത്‌ 1383രൂപയും. ഇന്ത്യയില്‍ നഗരങ്ങളിലെ ചെലവ്‌ 1492രൂപയും കേരളത്തിലെ നഗരങ്ങളിലേത്‌ 1948രൂപയുമാണ്‌. ജീവിതചെലവിണ്റ്റെ കാര്യത്തില്‍ കേരളത്തിലെ നഗരങ്ങള്‍ ഡല്‍ഹി പോലുളള വന്‍നഗരങ്ങളോടാണ്‌ മത്സരിക്കുന്നതെന്നും സര്‍വ്വേ പറയുന്നു.

കുടുംബത്തിലെ അംഗങ്ങളുടെ എണ്ണക്കുറവില്‍ കേരളം രാജ്യത്ത്‌ മൂന്നാം സ്ഥാനത്താണ്‌. ആന്ധ്രയും തമിഴ്‌ നാടുമാണ്‌ ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ആന്ധ്രയില്‍ കുടുംബ അംഗസംഖ്യ 3.7ശതമാനവും തമിഴ്നാട്ടിലത്‌ 3.6ശതമാനവും ആകുമ്പോള്‍ കേരളത്തിലിത്‌ 3.9ശതമാനമാണ്‌. തൊഴിലില്ലായ്മയുടെം കാര്യത്തില്‍ കുറവുണ്ടാകുന്നുണ്ട്‌ എന്നതു മാത്രമാണ്‌ സര്‍വ്വേയില്‍ സംസ്ഥാനത്തിന്‌ ആശ്വാസത്തിനു വക നല്‍കുന്നത്‌. 2005-06കാലത്ത്‌ പന്ത്രണ്ട്‌ ശതമാനമായിരുന്നു തൊഴിലില്ലായ്മ.2007-08ആയപ്പോള്‍ ഇത്‌ നഗരത്തില്‍ 7.08ശതനാനവും ഗ്രമത്തില്‍ 9.8ശതമാനമായും കുറഞ്ഞു. നഗരങ്ങളില്‍ തൊഴില്‍ രഹിതരായ പുരുഷന്‍മാരുടെ സംഖ്യ 4.1ശതമാനത്തില്‍ നിന്ന്‌ 5.9ശതമാനമായി ഉയര്‍ന്നപ്പോള്‍ സ്ത്രീകളുടെ നിരക്ക്‌ 33ശതമാനത്തില്‍ നിന്ന്‌ 26.9ശതമാനമായി കുറഞ്ഞു. സ്വയം തൊഴില്‍ കണ്ടെത്തുന്ന സ്ത്രീകളുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്‌. വിദ്യാഭ്യാസത്തിണ്റ്റെ കാര്യത്തില്‍ ഡല്‍ഹി, പഞ്ചാബ്‌, മണിപ്പൂറ്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത്‌ കേരളമാണ്‌. ഇതും ദേശീയശരാശരിയുടെ ഇരട്ടിയാണ്‌. 4895രൂപയാണ്‌ ഒരു പ്രൈമറി വിദ്യാര്‍ത്ഥിയുടെ വാര്‍ഷികചെലവ്‌ കണക്കാക്കിയിരിക്കുന്നത്‌. ഇത്‌ ദേശീയശരാശരിയുടെ ഇരട്ടിയിലധികം വരും. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിണ്റ്റെ കാര്യത്തില്‍ കേരളത്തില്‍ ദേശീയശരാശരിയുടെ ഇരുപതു ശതമാനത്തോളം ചെലവ്‌ കുറവാണ്‌. കുടുംബ ഉപഭോഗചെലവ്‌, തൊഴിലും തൊഴിലില്ലായ്മയും, വിദ്യാഭ്യാസചെലവ്‌ എന്നിങ്ങനെ മൂന്ന്‌ കാര്യങ്ങളാണ്‌ സര്‍വ്വേയില്‍ പരിഗണിച്ചതെന്ന്‌ സി.ആര്‍.കെ നായര്‍ പറഞ്ഞു.

ഈ വര്‍ഷത്തെ സര്‍വ്വേ അടുത്തമാസം ഒന്നിന്‌ ആരംഭിച്ച്‌ 2011ജൂണ്‍ 30ന്‌ സമാപിക്കും കാര്‍ഷികേതര സംരംഭങ്ങളും വ്യാപാരസംരംഭങ്ങളും മറ്റ്‌ സേവന മേഖലകളും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഈ മൂന്നു മേഖലകളെ ഉള്‍പ്പെടുത്തി ആദ്യമായിട്ടാണ്‌ സര്‍വ്വേ നടത്തുന്നത്‌. കേരളത്തിലെ പതിന്നാലു ജില്ലകളിലുമായി 784പഞ്ചായത്ത്‌ വാര്‍ഡുകളിലും നഗരപ്രദേശങ്ങളിലെ 496സര്‍വ്വേ നടത്തും. 56,000സംരംഭങ്ങളില്‍ ഇരുന്നൂറോളം സര്‍വ്വേ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച്‌ വിവരങ്ങള്‍ ശേഖരിക്കും. ജനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന്‌ സി ആര്‍ കെ നായര്‍ അറിയിച്ചു. സര്‍വ്വേ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം തൈക്കാട്‌ ഗസ്റ്റ്‌ ഹൌസില്‍ അദ്ദേഹം നിര്‍വഹിച്ചു. എക്കണോമിക്സ്‌ ആന്‍ഡ്‌ സ്റ്റാറ്റിസ്റ്റിക്സ്‌ ഡയറക്ടര്‍ വി രാമചന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്തു.

കടപ്പാട് - കെ. സി. ബി. സി. ജാഗ്രത

Monday, June 14, 2010

പ്രചോധിനി സമാപിച്ചു


കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നേതൃതത്തില്‍ ജൂണ്‍ 11, 12, 13 തിയ്യതികളില്‍ തിരുവനന്തപുരം മലങ്കര അതിരൂപതയുടെ ആതിഥേയത്വത്തില്‍ നാലാഞ്ചിറ റിന്യുവല്‍ സെന്ററില്‍ നടന്ന പ്രചോധിനി 2010, സംസ്ഥാന വനിതാ കണ്‍വെന്ഷന്‍ സമാപിച്ചു. "വികസിതരാഷ്ട്ര നിര്മിതിക്ക് വിശ്വാസസ്ത്രീത്വം" എന്ന ആപ്തവാക്യത്തെ ആസ്പദമാക്കി നടന്ന കണ്‍വെന്ഷനില്‍ കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുമുള്ള വനിതാ പ്രതിനിധികള്‍ പങ്കെടുത്തു.

സമൂഹത്തിന്‍റെ മുഘ്യധാരായില്‍ വനിതസാനിദ്ധ്യം ഉറപ്പാക്കുന്നതിനും സഭയിലും സമൂഹത്തിലും അര്‍ഹമായ പ്രാതിനിധ്യം ലഭ്യമാക്കുന്നതിനും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് യുവതികളെ വളര്‍ത്തിക്കൊണ്ടുവരുന്നതിനും കെ.സി.വൈ.എം. പ്രസ്ഥാനം പ്രചോധിനി എന്ന സംരംഭത്തിലൂടെ വേദിയൊരുക്കുന്നു. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളില്‍ സ്ത്രീനേതൃത്വത്തിന് പ്രസക്തിയേറുന്ന ഈ കാലഘട്ടത്തില്‍ വ്യക്തവും സുദൃഡവുമായ ലകഷ്യബോധം നല്‍കി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക തലങ്ങളില്‍ സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നേടിയെടുക്കുന്നതിനും കത്തോലിക്കാ യുവതികള്‍ ശക്തരാകേണ്ടിയിരിക്കുന്നു. അതിനുള്ള പരിശീലനം നല്‍കി യുവതികളെ സജ്ജരാക്കുക എന്നതായിരുന്നു വനിതാ കണ്‍വെന്ശന്റെ മുഖ്യ ലക്‌ഷ്യം.

ജൂണ്‍ 11 ന് വൈകുന്നേരം കെ.സി.വൈ.എം. സംസ്ഥാന വൈസ് പ്രസിഡന്റ്‌ അനിത ആണ്ട്രു കെ.സി.വൈ.എം. പതാക ഉയര്‍ത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ച്. തുടര്‍ന്ന് അനിത ആണ്ട്രുവിന്റെ അധ്യക്ഷതയില്‍ നടന്ന ഉത്ഘാടന സമ്മേളനത്തില്‍ ഐ.സി.വൈ.എം. ദേശീയ ജനറല്‍ സെക്രട്ടറി ജോയസ് മേരി ആന്റണി കണ്‍വെന്ഷന്‍ ഉത്ഘാടനം ചെയ്തു. തിരുവനന്തപുരം മലങ്കര അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കബാവ അനുഗ്രഹ പ്രഭാഷണവും കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ്‌ ദീപക് ചെര്‍ക്കൊട്ട് മുഘ്യപ്രഭാഷണം നടത്തി. കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടര്‍ ഫാ.ജെയ്സണ്‍ കൊള്ളന്നുര്‍, മലങ്കര അതിരൂപത ഡയറക്ടര്‍ ഫാ. ബര്‍ണാര്‍ഡ വലിയവിളയില്‍, ആനിമേറ്റര്‍ സി. ജെര്മൈന്‍ ഡി.എം., രൂപത പ്രസിഡന്റ്‌ ഷൈബു സാം, സിണ്ടികേറ്റ് അംഗം മിനി മേരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. കെ.സി.വൈ.എം. സംസ്ഥാന ജനറല്‍ സെക്രടറി ജോണ്സന്‍ ശൂരനാട്, വൈസ് പ്രസിഡന്റ്‌ എ.ബി. ജസ്റിന്‍, സംസ്ഥാന ഭാരവാഹികളായ സന്തോഷ്‌ മൈലം, മരീന റിന്‍സി, ലിജോ പയ്യപള്ളി, ടിറ്റു തോമസ്‌, ട്വിന്ക്ള്‍ ഫ്രാന്‍സിസ്, തിരുവനന്തപുരം രൂപത ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വനിതകളുടെ വ്യക്തിത്വ വളര്‍ച്ചയ്ക്കും, സാമൂഹിക നവോതഥാനത്തിനും ഉപകരിക്കുന്ന രീതിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിച്ചു. വര്‍ക്ക്ഷോപ്പുകള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവയും കണ്‍വെന്‍ഷന്റെ ഭാഗമായി നടന്നു. മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷ ജസ്റ്റിസ് ശ്രീദേവി, ശ്രീമതി ലിഡ ജേക്കബ്‌ ഐ.എ.എസ്. എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

കണ്‍വെന്‍ഷന്റെ ചിത്രങ്ങള്‍ കാണുവാനായ് ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday, June 8, 2010

മിജാര്‍ക്ക്-കെ.സി.വൈ.എം. അന്താരാഷ്‌ട്ര സെമിനാറും പൊതുസമ്മേളനവും റാലിയും

പാരിസ്ഥിതിക പ്രശ്നങ്ങളും ആധുനിക സാമ്പത്തിക ഭകഷ്യ പ്രതിസന്ധികളും ലോകത്തിന് തന്നെ ഭീക്ഷണിയാകുന്ന സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണവും കാര്‍ഷിക മേഖലയുടെ ഉയിര്‍ത്തെഴുന്നെല്പും ഇന്നിന്‍റെ ആവശ്യമായി മാറിയിരിക്കുകയാന്നു. അന്തര്‍ദേശീയ ദേശീയ ഭൂകൈയേറ്റങ്ങള്‍ ജനങ്ങളെയും രാജ്യങ്ങളെയും ചൂഷണം ചെയ്ത് കാര്‍ഷികമേഖലയുടെ തകര്‍ച്ചയിലേക്കും വലിയ ഭകഷ്യപ്രതിസന്ധിയിലേക്കും ചെറുകിട കര്‍ഷകരുടെ ജീവിതപ്രതിസന്ധികളിലെക്കും വഴി തെളിക്കുന്നവയാണ്. ഈ സാഹചര്യത്തില്‍ അന്താരാഷ്‌ട്ര കാര്‍ഷിക യുവജനസംഘടനയായ മിജാര്‍ക്ക് നേതൃത്വം നല്‍കുന്ന ബോധവല്‍കരണ പ്രവര്‍ത്തന പരിപാടികള്‍ക്ക് കെ.സി.വൈ.എം. ആതിഥേയത്വം വഹിക്കുന്നു.

1954ല്‍ ആരംഭിച് ഏഷ്യ, ആഫ്രിക്ക, യൂറോപ്, ലാറ്റിന്‍ അമേരിക്ക എന്നീ 4 ഭൂഘണ്ടങ്ങളിലായി 45 രാജ്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്‌ട്ര കത്തോലിക്കാ കാര്‍ഷിക യുവജനസംഘടനയാണ് മിജാര്‍ക്ക്. കാര്‍ഷിക, ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 20 ലക്ഷം യുവജനങ്ങള്‍ അംഗങ്ങളായിട്ടുള്ള മിജാര്‍ക്കിന്‍റെ ഔദ്യോഗിക അംഗസംഘടനയാണ് കെ.സി.വൈ.എം. UNESCO, FAO, ILO, ECOSOC, എന്നീ ഐക്യരാഷ്ട്രസംഘടനയുടെ വിവിധ കമ്മിറ്റികളില്‍ അംഗത്വം ഉള്ള മിജാര്‍ക്ക് വത്തിക്കാന്‍റെ പൊന്തിഫിക്കല്‍ അത്മായ കമ്മീഷന്റെ അംഗസംഘടന കൂടിയാണ്. മിജാര്‍ക്ക്‌ന്‍റെ ഏഷ്യന്‍ കോര്‍ഡിനേഷന്‍ മീറ്റിങ്ങും വേള്‍ഡ് കോര്‍ഡിനേഷന്‍ മീറ്റിങ്ങും അന്താരാഷ്‌ട്ര സെമിനാറും ജൂലൈ 13 മുതല്‍ ഓഗസ്റ്റ്‌ 1 വരെ കേരള കത്തോലിക്കാസഭയുടെ ആസ്ഥാനമായ എറണാകുളം പി.ഒ.സി.യില്‍ വെച്ച് നടക്കുന്നു.

ചെറുകിട കര്‍ഷകരുടെ അവകാശങ്ങള്‍, കാര്‍ഷിക രംഗത്തെ യുവജനങ്ങളുടെ സജീവമായ ഇടപെടല്‍, സുസ്ഥിര കാര്‍ഷിക ഭകഷ്യ സുരക്ഷ പ്രവര്‍ത്തനങ്ങള്‍, ജൈവവൈവിധ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവ മിജാര്‍ക്ക്‌ പ്രത്യേക ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന മേഖലകളാണ്. ജൂലൈ 17 മുതല്‍ ഓഗസ്റ്റ്‌ 1 വരെ പി.ഒ.സി.യില്‍ വെച്ച് നടക്കുന്ന അന്തര്‍ദേശീയ സെമിനര്‍ന്റെ പ്രത്യേക ചര്‍ച്ചാ വിഷയം കൂടിയാണിത്. ഇതോടൊപ്പം, കാര്‍ഷികമേഖലയെ താറുമാറാക്കി ഭകഷ്യ സുരക്ഷ്യക്ക്‌ ഭീക്ഷണിയുണ്ടാക്കുന്ന ദേശീയ അന്തര്‍ദേശീയ ഭൂകൈയ്യേറ്റങ്ങള്‍ വ്യാപകമാകുന്ന ഈ സാഹചര്യത്തില്‍ മിജാര്‍ക്ക്‌ ഇതിനെതിരെ ലോകവ്യാപകമായി സംഘടിപ്പിക്കുന്ന ബോധവത്കരണ പ്രചരണ പരിപാടികള്‍ക്ക് 2010 ജൂലൈ 24ന് ഇരിങ്ങാലക്കുട രൂപതയുടെ ആതിഥേയത്വത്തില്‍ ചാലക്കുടിയില്‍ വെച്ച് നടക്കുന്ന റാലിയിലൂടെയും പൊതുസമ്മേളനത്തിലൂടെയും തുടക്കം കുറിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അടക്കം കാല്‍ ലക്ഷം യുവജനങ്ങള്‍ പങ്കെടുക്കുന്ന റാലിക്ക് വിവിധ സാമൂഹിക സന്നദ്ധ സംഘടനകള്‍, പ്രസ്ഥാനങ്ങള്‍ എന്നിവയുമായി സഹകരിച്ചു കെ.സി.വൈ.എം. നേതൃത്വം നല്‍കുന്നു.

ഇന്ത്യയിലും ഏഷ്യയിലും ആദ്യമായി നടക്കുന്ന വേള്‍ഡ് കോര്‍ഡിനേഷന്‍ മീറ്റിങ്ങിനും അന്തര്‍ദേശീയ സെമിനാറിനും ആതിഥേയത്വം വഹിക്കുന്നത് കെ.സി.വൈ.എം. ആണ്. ഇതിനു മുന്നോടിയായി ജൂലൈ 13 മുതല്‍ 17 വരെ ഏഷ്യന്‍ ഭൂഘണ്ടത്തിലെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനവും പി.ഒ.സി.യില്‍ വെച്ച് നടക്കും. 17 മുതല്‍ നടക്കുന്ന അന്തര്‍ദേശീയ സെമിനാറില്‍ വിവിധ ഭൂഘണ്ടങ്ങളുടെ പ്രതിനിധികള്‍, വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ജൂലൈ 24ന് രാവിലെ ഒരു അന്തര്‍ദേശീയ സിമ്പോസിയം ആതിരപ്പള്ളിയില്‍ വെച്ച് നടക്കും. ജൈവവൈവിധ്യം-വിത്ത് സംരക്ഷണം-ചെറുകിട കര്‍ഷകരുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സിമ്പോസിയം. അന്താരാഷ്‌ട്ര പ്രതിനിധികള്‍, വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രതിനിധികള്‍, കേരളത്തിലെ എല്ലാ രൂപതകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ എന്നിവര്‍ സിമ്പോസിയത്തില്‍ പങ്കെടുക്കും. ജൂലൈ 24ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ചാലക്കുടി ഫൊറോനപള്ളി ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനവും തുടര്‍ന്ന് റാലിയും നടക്കും. കെ.സി.വൈ.എം. ഇരിങ്ങാലക്കുട രൂപതയാണ് റാലി, പൊതുസമ്മേളനം, സിമ്പോസിയം എന്നീ പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. ദേശീയ അന്തര്‍ദേശീയ ഭൂകൈയ്യേറ്റങ്ങല്‍ക്കെതിരെയുള്ള അന്താരാഷ്‌ട്ര കാമ്പയിന്‍റെ ജനകീയ ബോധവത്കരണത്തിന്‍റെ ഉദ്ഘാടനവും അന്നു നടക്കും.

Monday, June 7, 2010

പ്രചോധിനി - വനിതാ കണ്‍വെന്‍ഷന്‍

സമൂഹത്തിന്‍റെ മുഘ്യധാരായില്‍ വനിതസാനിദ്ധ്യം ഉറപ്പാക്കുന്നതിനും സഭയിലും സമൂഹത്തിലും അര്‍ഹമായ പ്രാതിനിധ്യം ലഭ്യമാക്കുന്നതിനും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് യുവതികളെ വളര്‍ത്തിക്കൊണ്ടുവരുന്നതിനും കെ.സി.വൈ.എം. പ്രസ്ഥാനം പ്രചോധിനി എന്ന സംരംഭത്തിലൂടെ വേദിയൊരുക്കുന്നു. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളില്‍ സ്ത്രീനേതൃത്വത്തിന് പ്രസക്തിയേറുന്ന ഈ കാലഘട്ടത്തില്‍ വ്യക്തവും സുദൃഡവുമായ ലകഷ്യബോധം നല്‍കി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക തലങ്ങളില്‍ സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നേടിയെടുക്കുന്നതിനും കത്തോലിക്കാ യുവതികള്‍ ശക്തരാകേണ്ടി യിരിക്കുന്നു. അതിനുള്ള പരിശീലനം നല്‍കി യുവതികളെ സജ്ജരാക്കുന്നതിനും കത്തോലിക്കാ യുവതികളുടെ ഒത്തു ചേരലിനും വെധിയോരുക്കുന്ന സംരഭമാണ് പ്രചോധിനി 2010 വനിതാ കണ്‍വെന്‍ഷന്‍.

2010 ജൂണ്‍ 11, 12, 13 തിയ്യതികളില്‍ തിരുവനന്തപുരം മലങ്കര അതിരൂപതയുടെ ആതിഥേയത്വത്തില്‍ തിരുവനന്തപുരം നാലാഞ്ചിറ റിന്യുവല്‍ സെന്ററില്‍ വെച്ചാണ് പ്രസ്തുത വനിതാകണ്‍വെന്‍ഷന്‍ നടത്തുന്നത്. ജൂണ്‍ 11 ന് വൈകുന്നേരം 4 മണിക്ക് രാജിസ്ട്രേഷനോടെ ആരഭിക്കുന്ന കണ്‍വെന്‍ഷന്‍ 13 ന് ഉച്ചകഴിഞ്ഞ്‌ 3 മണിക്ക് അവസാനിക്കും. വികസിതരാഷ്ട്രനിര്‍മിതിക്ക് വിശ്വാസസ്ത്രീത്വം എന്നതാണ് പ്രചോധിനി 2010 കണ്‍വെന്‍ഷന്‍റെ ആപ്തവാക്യം. വനിതകളുടെ വ്യക്തിത്വ വളര്‍ച്ചയ്ക്കും, സാമൂഹിക നവോതഥാനത്തിനും ഉപകരിക്കുന്ന രീതിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് വിദഗ്ധര്‍ നയിക്കുന്ന ക്ലാസ്സുകള്‍, വര്‍ക്ക്ഷോപ്പുകള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍, ആത്മീയ വിരുന്നുകള്‍ എന്നിവ കണ്‍വെന്‍ഷന്‍റെ പ്രത്യേകതയാണ്ണ്‍.

Saturday, June 5, 2010

Bishops Decry Kerala Sectarian Comments


Kerala bishops have decried a statement by the state’s chief minister that they say could fracture community relations. The chief minister, V. S. Achuthanandan, a veteran communist, said on June 3 that Kerala’s Christians and Muslims are increasingly supporting political parties based on religion.

“It’s an unfortunate statement” and can “lead to communal polarization,” in this Christian stronghold state, Catholicos Baselios Mar Cleemis, head of the Syro- Malankara Church said. The Kerala Catholic Bishops’ Council, the regional forum, will discuss the statement and other issues connected with it during its June 7 meeting, Catholicos Cleemis added.

It seems “to be a strategy, perhaps a clever strategy” in view of the state elections due next year, said political analyst M. G. Radhakrishnan. While accusing minority Christians and Muslims, Achuthanandan is silent on Hindus, who are the majority in the state. The state also has Hindu sects that influence elections to protect their interests, the analyst added.

Achuthanandan’s statement was “deplorable,” said former Archbishop Joseph Powathil of Changanassery. A chief minister must act above “party politics, but Achuthanandan has made statements for political gain,” he said.

Achuthanandan’s Communist Party of India (Marxist) is trying to garner at least 5 percent more votes from Hindu areas “in the next state election,” said another political analyst A. Jayshanker. “The hue and cry against minority extremism is the first step toward this,” Jayshanker added.

Last month’s merger of two factions from the Christian-dominated Kerala Congress Party has irked the communists, said Fr. Paul Thelakat, a Syro-Malabar Church spokesman. P. J. Joseph, who led one of the factions, left the ruling alliance and his ministerial job to join forces with another faction in the opposition.

Fr. Thelakat commented that the communist party is accusing bishops of engineering the merger. “But the affairs of Kerala Congress are not Church issues,” he said denying any Church involvement. The communists are making these allegations because the bishops have opposed their policies over the past four years, he said.

Courtesy: UCANEWS

Thursday, June 3, 2010

സി.പി.എം കുപ്രചരണങ്ങള്‍ അപകടകരം - കെ.സി.വൈ.എം.


സ്വന്തം പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുവാനും ഭരണ പരാജയത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനുമായി സി.പി.എം. ക്രൈസ്തവ-മുസ്ലിം സമൂഹങ്ങള്‍ക്കെതിരെ നടത്തുന്ന കുപ്രചരണങ്ങള്‍ കേരളത്തിലെ സ്വസ്ഥമായ സാമൂതികാന്തരീക്ഷം നശിപ്പിക്കനെ ഉപകരിക്കു. ജോസഫ്‌ - മാണി ലയനതോടനുഭന്ധിച്ചു പിണറായി വിജയനും മുഖ്യമന്ത്രിയും നടത്തുന്ന ആരോപണങ്ങള്‍ സി.പി.എം.ന്റെ ഹിഡന്‍ അജണ്ടയുടെ ഭാഗമാണ്. കത്തോലിക സഭയും ക്രൈസ്തവ സമൂഹവും കേരളത്തില്‍ വര്‍ഗീയത വളരാന്‍ കാരണക്കാരാകുന്നു എന്ന പരാമര്‍ശം തമാശയായേ കേരള സമൂഹം കാണുകയുളൂ. കേരളത്തിലെ സാമൂഹിക സാമുദായിക സൌഹാര്‍ദ്ദം നിലനിരുതുന്നതില്‍ കത്തോലിക്കാ-ക്രൈസ്തവ സമൂഹവും സംഘടനകളും വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാന്ന്‍. വര്‍ഗീയ പാര്‍ട്ടികളെ കൂടെ കൂട്ടുകയും അവരുടെ സഹായത്താല്‍ ഭരണതിലെരാന്‍ ശ്രമിക്കുന്നതും സി.പി.എം. തന്നെയാണ്ണ്‍. കുപ്രച്ചരണങ്ങളുമായി ഇനിയും മുന്നോട്ടു പോയാല്‍ ശക്തമായ പ്രതിഷേധം കേരള സമൂഹത്തില്‍ നിന്ന സി.പി.എം. നേരിടേണ്ടിവരും. സഭയെയും സഭാനെതൃത്വത്തെയും ആക്ഷേപിക്കുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ പ്രചരണ പ്രക്ഷോഭ പരിപാടികള്‍ക്ക് കെ.സി.വൈ.എം. സംസ്ഥാന സമിതി നേതൃത്വം നല്‍കും.

കെ.സി.വൈ.എം. ആസ്ഥാനത്ത് ചേര്‍ന്ന സംസ്ഥാന സെകട്രിയെറ്റ്  യോഗത്തില്‍ കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ്‌ ദീപക് ചെര്കൊട്ട് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രടറി ജോണ്സന്‍ ശൂരനാട്, വൈസ് പ്രേസിടെന്റുമാരായ അനിത ആണ്ട്രു, എ.ബി. ജസ്റിന്‍, സംസ്ഥാന ഭാരവാഹികളായ സന്തോഷ്‌ മൈലം, മരീന റിന്‍സി, ലിജോ പയ്യപള്ളി, ടിട്ടു തോമസ്‌, ട്വിന്ക്ള്‍ ഫ്രാന്‍സിസ്, സംസ്ഥാന ഡയരക്ടര്‍ ഫാ. ജെയ്സണ്‍ കൊള്ളന്നുര്‍ എന്നിവര്‍ സംസാരിച്ചു.

Wednesday, June 2, 2010

Priest warns of media minefield for youth

Priests and parents must work together to guide young people in the face of rapidly evolving social communications and media, a priest told young Catholics at a recent seminar.

The values spread by media such as the Internet and television may pose a threat to young people’s faith, and the Church has a duty to guide them in this area, said Father Bonifasius Haryo Tejo Bawono.

The priest, who teaches cultural philosophy at a Catholic university, was speaking to more than 500 young people from all five parishes in Tangerang deanery, Banten province, at a seminar titled Faith Brings Change.

“Young Catholics are the pillars of the Church,” said the priest during the May 28 program. “So all priests and parents must work together to help Catholic young people grow stronger in faith.”

The lecturer at the Catholic University of Parahyangan in Bandung said a strong faith would provide young Catholics with a moral compass in a rapidly changing world.

“Young Catholics need to build a good relation with God and others,” he stressed.

Father Emmanuel Adi Prakoso from St. Augustine Church of Karawaci in Tangerang district agrees.

Young Catholics need mentors who can guide them. “In this way, both mentors and young people strengthen each other,” he said.

Courtesy: UCANEWS