Tuesday, March 30, 2010

ലോക യുവജനദിനാഘോഷം

"വിശ്വാസയുവത്വം വികസിതരാഷ്ട്രം" എന്ന സന്ദേശവുമായി കേരളത്തിലെ 30 രൂപതകളിലെയും യുവജനങ്ങളുടെ സംഗമം കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നെയ്യറ്റിന്‍കരയില്‍ വെച്ച് നടത്തപെട്ടു. ലോകയുവജന ദിനത്തോടനുഭന്ധിച്ചു നെയ്യറ്റിന്‍കര വെള്ളറട തെക്കന്‍ കുരിശുമലയില്‍ വെച്ച് മാര്‍ച്ച്‌ 28 -നാണ് പ്രസ്തുത പരിപാടി നടത്തപെട്ടത്. രാവിലെ 9 മണിക്ക് കെ.സി.ബി.സി. യൂത്ത് കമ്മീഷന്‍ ചെയര്‍മാനും  നെയ്യറ്റിന്‍കര രൂപതാധ്യക്ഷനുമായ ബിഷപ്പ് ഡോ. വിന്‍സെന്‍റ് സാമുവല്‍ കുരുത്തോല ആശിര്‍വധിച്ചു. തുടര്‍ന്ന് യുവജനങ്ങള്‍ വി. തോമസ്‌ മൂര്‍ നഗറില്‍ (കൂതാളി ജങ്ങ്ഷന്‍) നിന്ന് കുരുത്തോല പ്രദിക്ഷണമായി വെള്ളറട കുരിശുമല സംഗമവേദിയില്‍ എത്തിച്ചേര്‍ന്നു. പ്രദിക്ഷണത്തിനു ശേഷം ബിഷപ്പ് ഡോ. വിന്‍സെന്‍റ് സാമുവലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു.

ദിവ്യബലിക്ക് ശേഷം നടന്ന പൊതു സമ്മേള്നം ബിഷപ്പ് ഡോ. വിന്‍സെന്‍റ് സാമുവല്‍ ഉത്ഗാടനം ചെയ്തു. കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ്‌ ദീപക് ചെര്കോട്ട് അധ്യക്ഷനായിരുന്ന സമ്മേളനത്തിനു കെ.സി.വൈ.എം. ജനറല്‍ സെക്രടറി ജോണ്‍സന്‍ ശൂരനാട് സ്വാഗതവും, നെയ്യറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുരാജ് ആമുഘ സന്ദേശവും നല്‍കി. പ്രസ്തുത യോഗത്തില്‍ കെ.സി.വൈ.എം. തിരുവനന്തപുരം ലത്തീന്‍ രൂപത ഡയറക്ടര്‍ ഫാ. പോല്‍ സണ്ണി, മിജാര്‍ക്ക് ഏഷ്യന്‍ കോര്‍ഡിനേറ്റ്ര്‍ അനില്‍ ജോസ്, ഐ.സി,വൈ.എം. ജനറല്‍ സെക്രടറി ജോയ്സ് മേരി, മാധ്യമ പ്രവതകനായ രാഹുല്‍ ഈശ്വര്‍, നെയ്യറ്റിന്‍കര രൂപത കെ.സി.വൈ.എം ഡയറക്ടര്‍ ഫാ. സാബു വര്‍ഗീസ്‌, നെയ്യറ്റിന്‍കര രൂപത കെ.സി.വൈ.എം. പ്രസിഡന്റ്‌ ടിനി കുമാര്‍, കെ.എല്‍.സി.എ. നെയ്യറ്റിന്‍കര രൂപത പ്രസിഡന്റ്‌ സഹായദാസ് കെ. എല്‍. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സമ്മേളനത്തിന് കെ.സി.വൈ.എം. സംസ്ഥാന സെക്രടറി സന്തോഷ്‌ മൈലം നന്ദി പറഞ്ഞു. തുടര്‍ന്ന് കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ്‌ ദീപക് ചെര്‍ക്കൊട്ടിന്റെ നേതൃത്വത്തില്‍ യുവജനങ്ങള്‍ തെക്കന്‍ കുരിശുമലയിലേക്ക് പദയാത്ര നടത്തി.


ലോക യുവജന ധിനഗോഷത്തിന്റെ ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Saturday, March 27, 2010

God Has A Plan For You - His Holiness Pope Benedict XVI

Yesterday evening in St. Peter's Square more than 70,000 young people, most of them from dioceses in Rome and Lazio but also from other areas of Italy, met with the Pope for an encounter of prayer, meditation and dialogue, in an event organized to commemorate the twenty-fifth anniversary of World Youth Days, established by John Paul II in 1985. A number of people bore witness to their faith, in a program of events that also included songs and dances. Silence descended as the World Youth Day Cross was carried into the square in a torchlight procession, accompanied by an image of the Blessed Virgin "Salus Populi Romani".

On his arrival in the square, Benedict XVI thanked the young people for their participation, their "magnificent witness of faith" and their "eagerness to follow Jesus". He then responded to questions put to him by three of the youthful participants.

"What can I do with my life to make it great and beautiful?" was the first question put to the Holy Father who, referring to the parable of the rich young man, replied by saying "in the first place, do not waste life, but live it profoundly, not living only for oneself.”

"God wanted my life since all eternity", the Holy Father went on. "I am loved, I am necessary. God has a plan for me in the totality of history. ... For this reason, the first step is to know, to seek to know, God. ... Then it is essential to love. ... These are, so to say, rules of love, ... with the following essential points: the family as the foundation of society; life, to be respected as a gift of God; order in sexuality, in relations between man and woman; order in society and, finally, truth. ... Perfection (that is, being good, living in faith and truth) is substantially one thing, but has many different forms. ... Finding my vocation and living it everywhere is important and fundamental, whether I am a great scientist or a labourer".

The second question was "what does it mean to say that Jesus looks at us with love, and how can we have this experience today?" to which the Pope replied: "Of course I would say that we can, because the Lord is always present and looks at each one of us with love. But it is up to us to discover His gaze". The first step, he explained, "is to know the figure of Jesus as He appears in the Gospels", but we must know Him, "not just academically and theoretically, but with the heart; that is, we must talk to Jesus in prayer. ... Reason is also necessary but, at the same time, so is the heart". The key elements are "to listen, to respond, to enter into the community of believers and into communion with Christ in the Sacraments where He gives Himself to us (the Eucharist, Confession etc), and finally, to put the words of faith into practice that they may become a power in my life".

"Where can I find the strength to make courageous choices, and who can help me?" was the third and last question put to Benedict XVI. Let us begin, he replied "with what is a difficult word for us: sacrifice. ... Even a good professional life cannot be accomplished without sacrifices, without adequate preparation, which always requires discipline". In the same way, "the art of being human also requires sacrifices" which "are explained in the Word of God and help us not to fall into the abyss of drugs, alcohol, slavery to sexuality, slavery to money, laziness. ... Being able to renounce the temptation of the moment, to move towards goodness creates true freedom and makes life valuable. In this context, I feel, we must realize that without a 'no' towards certain things, the great 'yes' to true life cannot develop".

Thursday, March 25, 2010

ലോക യുവജനദിനാഘോഷം 2010


2010 ലോക യുവജനദിനാഘോഷത്തിന്‍റെ ഭാഗമായി കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കുരിശുമല തീര്‍ത്ഥാടനം നെയ്യാറ്റിന്‍കര രൂപതയുടെ ആതിഥേയത്വത്തില്‍ നടതപെടുന്നു. പ്രസ്തുത പരിപാടി നെയ്യാറ്റിന്‍കര വെള്ളറട കുരിശുമലയില്‍ വെചാന്നു നടത്തപെടുന്നത്. വിശ്വാസ തീര്‍ഥാടന പദയാത്ര, യുവജനധിനചാരണം  സമ്മേളനം എന്നിവ യുവജനദിനാഘോഷത്തിന്‍റെ ഭാഗമായിക്രമീകരിച്ചിരിക്കുന്നു. എല്ലാ രൂപതയില്‍ നിന്നുമുള്ള പ്രതിനിധികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കണമെന്ന് സംസ്ഥാന സമിതി അറിയിച്ചു. എല്ലാവരുടെയുംസഹകരണം പ്രതീക്ഷിക്കുന്നു.

വെള്ളറട കുരിശുമലയില്‍ എത്തിച്ചേരുവാനുള്ള വഴി:

തിരുവനന്തപുരം - നെയ്യാറ്റിന്‍കര - വെള്ളറട - കുരിശുമല

എം.സി. റോഡ്‌ വഴി വരുന്നവര്‍ക്ക് -

കൊട്ടാരക്കര - നെടുമങ്ങാട് - വാഴിച്ചല്‍ - കുരിശുമല

കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറി സന്തോഷ്‌ മൈലം (9656809055), നെയ്യാറ്റിന്‍കര രൂപത പ്രസിഡന്റ്‌ ടിനി കുമാര്‍ (9995969197) എന്നിവരുമായി ബന്ധപെടുക.

Wednesday, March 24, 2010

International Youth Forum

As it does every three years, the Pontifical Council for the Laity has organised an International Youth Forum, to be held from 24 to 28 March at Rocca di Papa near Rome. The event is due to be attended by around three hundred young people delegated by episcopal conferences and the main international movements and associations. 

The theme chosen for this forum, the tenth in the series, is "Learning to Love" and its aim, according to a communique, is to reflect on human love in its various aspects: vocation, marriage, family, consecrated life and priesthood. The meeting is due to include lectures, round table discussions, witness and work groups.

On Thursday 25 March, the delegates will participate in the Pope's meeting with young people of Rome and Lazio for the commemoration of the twenty-fifth anniversary of the first World Youth Day.

The work of the forum will conclude with the Mass Benedict XVI is due to celebrate in St. Peter's Square on Palm Sunday 28 March, which is traditionally attended by thousands of young people from all over the world. 

Monday, March 15, 2010

റിസോഴ്സ് ടീം ട്രെയിനിംഗ്

കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന ക്യാമ്പുകളിലും രൂപത ക്യാമ്പുകളിലും ക്ലാസുകള്‍ നയിക്കാനുള്ള റിസോഴ്സ് ടീമ്നു വേണ്ടിയുള്ള ട്രെയിനിംഗ് ക്യാമ്പ്‌ മാര്‍ച്ച്‌ 12, 13, 14, തിയതികളില്‍ എറണാകുളം കലൂരിലുള്ള റിന്യൂവല്‍ സെന്ററില്‍ നടന്നു. പ്രസ്തുത ക്യാമ്പില്‍ 29 രൂപതകളില്‍ നിന്നുമായി 60 ഓളം അംഗങ്ങള്‍ പങ്കെടുത്തു. 12നു വൈകുന്നേരം 6 മണിക്ക് തുടങ്ങിയ ക്യാമ്പില്‍ വിവിധ വിഷയങ്ങളെ കുറിച്ചുള്ള ക്ലാസ്സുകളും ചര്‍ച്ചകളും സങ്കടിപ്പിച്ചു.

യുവജനങ്ങളും വിശ്വാസജീവിതവും എന്ന വിഷയത്തെ കുറിച്ച് ഫാ. വിന്‍സെന്‍റ് വാരിയത്ത്, ഗ്രൂപ്പ്‌ ടൈനാമിക്സ്നെ കുറിച്ച് സുദീപ് സെബാസ്ത്യന്‍, ക്യാമ്പ്‌ ഇഫ്ഫക്ടിവേനെസ്സ് എന്ന വിഷയത്തില്‍ സുരേഷ് മാത്യു, പരിസ്ഥിതിയുടെ കാവല്‍ക്കാര്‍ എന്ന വിഷയത്തില്‍ ഫാ. സെബാസ്ത്യന്‍ കൊച്ചുപറമ്പില്‍, കുടുംബ ഭദ്രത യുവജനങ്ങളില്‍ എന്ന വിഷയത്തില്‍ ഫാ. ജോസ് കോട്ടയില്‍, വികസിത രാഷ്ട്രം എങ്ങന്നെ സാധ്യമാക്കാം എന്ന വിഷയത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ ജോണ്‍ ബ്രിട്ടോ എന്നിവര്‍ ക്ലാസുകള്‍ നയിച്ച്‌. ക്യാമ്പ്‌ന്‍റെ ഇടവേളകളില്‍ ക്യാമ്പ്‌ സന്ദര്‍ഹിച്ച മുന്‍ സംസ്ഥാന ഭാരവാഹികളായ കെ. ജെ. വര്‍ഗീസ്, ജോമി ജോസഫ്‌, സോണി പവെളില്‍, റാണി സെബാസ്ത്യന്‍, സന്തോഷ്‌ അറയ്ക്കല്‍ എന്നിവര്‍ ക്യാമ്പ്‌നെ അഭിസംഭോധന ചെയ്തു സംസാരിച്ചു. എറണാകുളം-അംഗമാലി സഹായ മെത്രാന്‍ ഡോ. സെബാസ്ത്യന്‍ എടയന്ത്രത്ത് ക്യാമ്പ്‌ സന്ദര്‍ശിക്കുകയും സന്ദേശം നല്‍കുകയും ചെയ്തു.

ക്യാമ്പിന്‍റെ  ഫോട്ടോസ് കാണുവാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Sunday, March 7, 2010

കെ.സി.വൈ.എം പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും കര്‍മ്മപദ്ധതി പ്രകാശനവും


കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ  2010 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും കര്‍മ്മപദ്ധതി പ്രകാശനവും 2010 മാര്‍ച്ച്‌ 7ന് ആലപ്പുഴ രൂപതയുടെ ആതിഥേയത്വത്തില്‍ അന്ധകാരനഴി വെസ്റ്റ് മനക്കൊടം സെന്‍റ്. മേരിസ് ഇടവകയില്‍, എല്‍.എഫ്.എല്‍.പി. സ്കൂളില്‍ വെച്ച് നടന്നു. കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ്‌ ദീപക് ചേര്‍കോട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.സി.ബി.സി. യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. വിന്‍സെന്‍റ് സാമുവല്‍ കര്‍മ്മപദ്ധതി പ്രകാശനവും പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും നിര്‍വഹിച്ചു.


സമ്മേളനത്തില്‍ കെ.സി.വൈ.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍സന്‍ ശൂരനാട് സ്വാഗതവും, കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടര്‍ ഫാ. ജെയ്സണ്‍ കൊള്ളന്നുര്‍ ആമുഘ പ്രഭാഷണവും നടത്തി. ആലപ്പുഴ ജില്ല പഞ്ചായത്ത്‌ മെമ്പര്‍ രാജു സാംബ്രിക്കള്‍, കെ.സി.വൈ.എം. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലിസ്സി കുഞ്ഞുമോന്‍, ആലപ്പുഴ രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വനിതാ കോര്‍ടിനേറ്റര്‍ മേരി സോളമന്‍, ആലപ്പുഴ രൂപത കെ.സി.വൈ.എം. ഡയറക്ടര്‍ ഫാ. പോല്‍ ജെ. അറയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിചുള്ള വനിതാ ദിനാഘോഷവും  ഇതിനോടൊപ്പം നടത്തപെട്ടു.

ആലപ്പുഴ രൂപത പ്രസിഡന്റ്‌ കെ. ആര്‍. സന്തോഷ്‌, കെ.സി.വൈ.എം. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അനിത ആണ്ട്രു, എ. ബി. ജസ്റ്റിന്‍, സെക്രട്ടറിമാരായ ലിജോ പയ്യപ്പിള്ളി, ട്വിന്‍കില്‍ ഫ്രാന്‍സിസ്, സന്തോഷ്‌ മൈലം, മെറീന റിന്‍സി, ട്രഷറര്‍ റ്റിറ്റോ തോമസ്‌ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അന്നേദിവസം തന്നെ വൈകുന്നേരം 3 മണിക്ക് പരിസ്ഥിതി സംസക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും തീര സംരക്ഷണ പ്രതിഞ്ഞയെടുക്കലും
അന്ധകാരനഴി കടല്‍പുറത്തു വെച്ച് നടന്നു.