Saturday, February 27, 2010

സംസ്ഥാന റിസോഴ്സ് ടീം ട്രെയിനിംഗ്

2010  വര്‍ഷത്തേക്കുള്ള റിസോഴ്സ് ടീം അംഗങ്ങളുടെ ട്രെയിനിംഗ് എറണാകുളം റിന്യൂവല്‍  സെന്ററില്‍ വെച്ച് നടത്തപെടുന്നു. രൂപതയില്‍ നിലവിലുള്ള ഭാരവാഹികള്‍, മുന്‍ ഭാരവാഹികള്‍ എന്നിവരെ ഉള്‍പെടുത്തി യൂനിറ്റ്, ഫൊറോന, രൂപത തലങ്ങളില്‍ ക്ലാസുകള്‍, സെമിനാറുകള്‍, ക്യാമ്പുകള്‍ എന്നിവ സങ്കടിപ്പിക്കുവാന്‍ പ്രാപ്തരാക്കുന്നതിനുള്ള ട്രെയിനിംഗ് ആണ് നല്‍കുക. ഒരു രൂപതയില്‍ നിന്ന് 5 പേരില്‍ കുറയാത്ത യോഗ്യരായ അംഗങ്ങളെയാണ് പ്രസ്തുത പരിപാടിയിലേക്ക് അയക്കേണ്ടത്.
സ്ഥലം - എറണാകുളം റിന്യൂവല്‍  സെന്റര്‍
സമയം - 2010 മാര്‍ച്ച്‌ 12 , 13 , 14

Friday, February 26, 2010

പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും കര്‍മ്മപദ്ധതി പ്രകാശനവും

കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ  2010 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും കര്‍മ്മപദ്ധതി പ്രകാശനവും 2010 മാര്‍ച്ച്‌ 7ന് ആലപ്പുഴ രൂപതയുടെ ആതിഥേയത്വത്തില്‍ അന്ധകാരനഴി വെസ്റ്റ് മനക്കൊടം സെന്‍റ്. മേരിസ് ഇടവകയില്‍, എല്‍.എഫ്.എല്‍.പി. സ്കൂളില്‍ വെച്ച് നടത്തപെടുന്നു. രാവിലെ 9 മണിക്ക് ആരംഭിച്ചു ഉച്ചയോട് കൂടി അവസാനിക്കുന്നു.

അന്ധകാരനഴി വെസ്റ്റ് മനക്കൊടം സെന്‍റ്. മേരിസ് ഇടവകയിലേക്ക് എത്താനുള്ള വഴി:

ആലപ്പുഴ ഭാഗത്ത് നിന്ന് വരുന്നവര്‍ ചേര്‍ത്തലയില്‍ നിന്ന് അന്ധകാരനഴി ബസില്‍ കയറി അന്ധകരനഴിയില്‍ ഇറങ്ങുക. എറണാകുളം ഭാഗത്ത്‌ നിന്ന് വരുന്നവര്‍ തന്കികവലയില്‍ നിന്ന് അന്ധകാരനഴി ബസില്‍ കയറി അന്ധകരനഴിയില്‍ ഇറങ്ങുക. വിശദ വിവരങ്ങള്‍ക്ക് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ.ബി. ജസ്റ്റിന്‍ (9249308390 ), ആലപുഴ രൂപത്ത പ്രസിഡന്റ്‌ സന്തോഷ്‌ (9947781318 ) എന്നിവരുമായി ബന്ധപെടുക.


അന്നേദിവസം തന്നെ ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 4 മണി വരെ രൂപത പ്രസിഡന്റ്‌മാരുടെയും  രൂപത ജനറല്‍ സെക്രട്ടറിമാരുടെയും യോഗം നടത്തപെടുന്നു. എല്ലാവരുടെയും പൂര്‍ണ സഹകരണം പ്രതീക്ഷിക്കുന്നു.

Tuesday, February 23, 2010

സാമൂഹികസേവനത്തില്‍ ഇടപെടുന്നവരായി യുവാക്കള്‍ മാറണം: മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌

സാമൂഹ്യസേവനത്തിനായി പ്രവര്‍ത്തിക്കുന്നവരാകുവാന്‍ യുവാക്കള്‍ക്ക്‌ കഴിയണമെന്ന്‌ എറണാകുളം - അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌. പുതിയകാവ്‌ സെന്‍റ് ഫ്രാന്‍സീസ്‌ സേവ്യര്‍ പള്ളിയില്‍ നടന്ന കെസിവൈഎം എറണാകുളം-അങ്കമാലി അതിരൂപതാ പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭക്തസംഘടനയാവുകയല്ല സാമൂഹ്യസേവനത്തിന്‌ ഇടപ്പെടുന്നവരായി മാറാന്‍ കെസിവൈഎമ്മിന്‌ കഴിയണമെന്ന്‌ അദ്ദേഹം പറഞ്ഞു. സാമൂഹ്യപരമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുമ്പോഴാണ്‌ യുവജനങ്ങള്‍ സജീവമാകുന്നതെന്നും പുതിയ പദ്ധതികളിലൂടെ സഭയ്ക്കും സമൂഹത്തിനും വളര്‍ച്ച നല്‍കുവാന്‍ കെസിവൈഎമ്മിന്‌ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ കെ.സി.വൈ.എം അതിരൂപത പ്രസിഡന്റ്‌ ഷിജോ മാത്യു കരുമത്തി അധ്യക്ഷത വഹിച്ചു. കെസിവൈഎം അതിരൂപത ഡയറക്ടര്‍ ഫാ. തോമസ്‌ മങ്ങാട്ട്‌, കെസിവൈഎം അതിരൂപതാ സെക്രട്ടറി അഗസ്റ്റിന്‍ കല്ലൂക്കാരന്‍, കെസിവൈഎം അതിരൂപതാ വൈസ്‌ പ്രസിഡന്റ്‌ സജി വടശേരി, സ്പര്‍ശ്‌ ഡയറക്ടര്‍ ഫാ. ജെറി ഞാളിയത്ത്‌, കെ.സി.വൈ.എം തൃപ്പൂണിത്തുറ ഫൊറോന ഡയറക്ടര്‍ ഫാ. ജോസഫ്‌ ഡി. പ്ലാക്കല്‍, കെസിവൈഎം മുന്‍ ഭാരവാഹികളായ റെജി മാത്യു, അഡ്വ. ബിനു ജോണ്‍, കെസിവൈഎം ഭാരവാഹികളായ തങ്കച്ചന്‍ പേരേപ്പറമ്പില്‍, ഫൊറോന പ്രസിഡന്റ്‌ ജിനു വിന്‍സന്റ്‌, ജാക്സണ്‍ ഫ്രാന്‍സീസ്‌ എന്നിവര്‍ പ്രസംഗിച്ചു. യൂത്ത്‌ അപ്പോസ്റ്റലേറ്റിന്റെ വെബ്സൈറ്റ്‌ ഉദ്ഘാടനം മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ നിര്‍വഹിച്ചു.

കടപ്പാട് - കെ. സി. ബി. സി. ജാഗ്രത

Monday, February 22, 2010

ഫിന്‍കാപ് അന്താരാഷ്ട്ര പ്രതിനിധി

വത്തിക്കാന്‍ അല്‍മായ കമ്മിഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന  യുവജന സംഘടനയായ ഫിന്‍കാപിന്‍റെ അന്താരാഷ്ട്ര പ്രതിനിഥിയായി കേരളത്തില്‍ നിന്നുള്ള ജോമോന്‍ വെള്ളപള്ളി തിരഞ്ഞെടുക്കപെട്ടു. 2013 വരെയാണ് ഇതിന്‍റെ കാലാവധി. അഞ്ച് ഭൂഗണ്ടങ്ങളിലും 70ഓളം രാജ്യങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന ഫിന്‍കാപ് കത്തോലിക്കാ യുവജന സംഘടനകളുടെ അന്താരാഷ്‌ട്ര തലത്തിലുള്ള ഫെഡരേഷനാണ്.

കോട്ടയം ജില്ലയിലെ മണിമല സ്വദേശിയായ ജോമോന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ കാത്തലിക് യൂത്ത് മുവ്മെന്റ്റ് (ഐസിവൈഎം) ന്‍റെ ദേശീയ വൈസ് പ്രസിഡന്റ്‌ ആയിരുന്നു. ചങ്ങനാശ്ശേരി അതിരൂപത അംഗമായ ജോമോന്‍ അതിരൂപത യുവദീപ്തി പ്രസിഡന്റ്‌, പാസ്റ്റ്റല്‍ കൌണ്‍സില്‍ അംഗം, കെ.സി.വൈ.എം. നിര്‍വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Sunday, February 21, 2010

ഐ.സി.വൈ.എം. നാഷണല്‍ കൌണ്‍സില്‍

2010 - 2012 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഐ.സി.വൈ.എം. നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളുടെ പേരുകള്‍ ചുവടെ.

നാഷണല്‍ പ്രസിഡന്റ്‌ - രവി രൌനക് (ഭിഹാര്‍ ഓഫ് ഭിജന്‍ റീജിയന്‍ - ബീഹാര്‍, ജാര്ഖന്ദ് & അന്ടമാന്‍സ്)
നാഷണല്‍ ജനറല്‍ സെക്രട്ടറി - ജോയ്സ് മേരി ആന്റണി (കേരള റീജിയന്‍)
സ്പോക്സ്പെര്‍സന് ‍- സോളോമന്‍ ഗോമെസ് (വെസ്റ്റ് ബെന്ഗാല്‍ റീജിയന്‍)
ട്രഷറര്‍ - ദീപിക കുജുര്‍ (ഛത്തിസ്‌ഘട് റീജിയന്‍)
വൈസ് പ്രസിഡന്റ്‌ - രുപാല്‍ ഫിഗെര്‍ (മഹാരാഷ്ട്ര, വെസ്റ്റേണ്‍ റീജിയന്‍)
വൈസ് പ്രസിഡന്റ്‌ - റിച്ചാര്‍ഡ്‌ സയിമിയോങ്ങ (നോര്‍ത്ത് ഈസ്റ്റ്‌ റീജിയന്‍)
ജോയിന്റ് സ്പോക്സ്പെര്‍സന്‍ - ജോമോള്‍ ജോയ് (മധ്യപ്രദേശ് റീജിയന്‍)ജോയിന്റ് ട്രഷറര്‍ - അര്നെസ്റ്റ് കുജുര്‍ (ഒറിസ റീജിയന്‍)
സെക്രട്ടറി, ആന്ധ്രപ്രദേശ് റീജിയന്‍ - സ്വാമി നാഥന്‍
സെക്രട്ടറി, തമിഴ്നാട്‌ റീജിയന്‍ - ഭാരതി ദാസന്‍
സെക്രട്ടറി, ഉത്തര്‍പ്രദേശ് റീജിയന്‍ - സീമ ടിര്കേസെക്രട്ടറി, കര്‍ണാടക രേജിയന്‍ - ശാലിനി മാത്യുസെക്രട്ടറി, നോര്‍ത്ത്എന്‍ റീജിയന്‍ - പ്രദീപ്‌ (പന്‍ജാബ്)
റീജിയണല്‍ ഡയറക്ടര്‍ പ്രതിനിധി - ഫാ. ഫ്രാങ്ക്ലിന്‍ ഡിസൂസ (കര്‍ണാടക റീജിയന്‍)
റീജിയണല്‍ ഡയറക്ടര്‍ പ്രതിനിധി - ഫാ. കുര്യാക്കോസ് മാംപറ
ക്കാട്ട് (ഒറിസ റീജിയന്‍)
ലേഡി ആനിമേറ്റര്‍
പ്രതിനിധി - സി. തെരേസ്സ സലെമ്തങ്ങി MSMHC (അസം, നോര്‍ത്ത് ഈസ്റ്റ്‌ റീജിയന്‍)
ലേഡി ആനിമേറ്റര്‍ പ്രതിനിധി - സി. ബെനിഗ്ന HMS, (ഉത്തര്‍പ്രദേശ്‌ റീജിയന്‍)

Saturday, February 20, 2010

ഡയറക്ടര്‍ മീറ്റ്‌

കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ രൂപത ഡയറക്ടര്‍മാരുമായുള്ള കൂടികാഴ്ച്ച 2010 ഫെബ്രുവരി 18ന് നടന്നു. കെ.സി.ബി.സി. ആസ്ഥാനമായ പി.ഓ.സി.യില്‍ ചേര്‍ന്ന ഡയറക്ടര്‍സ്  മീറ്റ് കെ.സി.ബി.സി. സെക്രട്ടറി ഫാ. സ്ടീഫെന്‍ ആലത്തറ ഉത്ഘാടനം  ചെയ്തു. സമ്മേളനത്തിന് കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടര്‍ ഫാ. ജെയ്സണ്‍ കൊള്ളന്നുര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍സന്‍ ശൂരനാട് സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ദീപക് ചെര്‍ക്കൊട്ട് കര്‍മ്മപരിപാടി അവലോകനം നടത്തി. സമ്മേളനത്തിന് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ. ബി. ജസ്റ്റിന്‍ കൃതജ്ഞത അര്‍പ്പിച്ചു.

കെ.സി.വൈ.എം. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അലക്സ്‌ താളൂപാടത് 2010ലെ പ്രവര്‍ത്തന വിഷയത്തെ കുറിച്ച് ക്ലാസ് നയിച്ചു. തുടര്‍ന്ന് രൂപതകളില്‍ യുവജന പ്രവര്‍ത്തനങ്ങള്‍ എങ്ങന്നെ കൂടുതല്‍ ഊര്ജസ്വലമാക്കം എന്നതിന്നെ കുറിച്ച് സംസ്ഥാന സമിതിയും രൂപത ഡയറക്ടര്‍മാരും ആശയവിനിമയം നടത്തി. കെ.സി.വൈ.എം.ന്‍റെ ഈ വര്‍ഷത്തെ കര്‍മ്മ പരിപാടികളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും എങ്ങന്നെ പ്രവര്‍ത്തന മണ്ഡലത്തില്‍ പ്രാവര്‍ത്തികമാക്കാം എന്നും ചര്‍ച്ചചെയ്തു.

സംസ്ഥാന ഭാരവാഹികളായ സന്തോഷ്‌ മൈലം, മെറീന റിന്‍സി, ലിജോ പയ്യപിള്ളി, ടിട്ടു തോമസ്‌ എന്നിവര്‍ പ്രസ്തുത സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. രാവിലെ 10 മണിക്ക് തുടങ്ങിയ സംമേള്ളനം വൈകുന്നേരം 4 മണിയോട് കൂടെ സമാപിച്ചു.

Friday, February 19, 2010

പുതിയ ബ്ലോഗ്‌ വിലാസം

കെ.സി.വൈ.എം. ന്റെ പുതിയ ബ്ലോഗ്‌ വിലാസം

http://kcym.in/blog

പുതിയ വിലാസത്തില്‍ നിങ്ങള്‍ക്ക് ഇനി മുതല്‍ കെ.സി.വൈ.എം.ന്റെ ഔദ്യോഗിക വാര്‍ത്തകളും, പ്രസ്താവനകളും വായിക്കാം.

മധ്യനയത്തിനെതിരെ കെ.സി.വൈ.എം.

വീര്യം കുറഞ്ഞ മദ്യം കേരളത്തിലൊഴുക്കി സ്ത്രീകളെയും കുട്ടികളെയും അടക്കം മുഴുവന്‍ ജനങ്ങളെയും മദ്യപാനികലാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ കെ.സി.വൈ.എം. പ്രക്ഷോഭസമരം നടത്തുവാന്‍ തീരുമാനിച്ചു. ഗോവ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ബക്കാര്‍ഡി മാര്‍ട്ടിനി ഇന്ത്യ ലിമിറ്റഡ്‌ എന്ന കമ്പനിക്കാണ് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേരള സംസ്ഥാനത്ത്‌ സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന മധ്യനയം തികചും ജനദ്രോഹപരമാണ്‌.

ഏതാനും മദ്യ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി നാടിനെ കുട്ടിചോരാക്കുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. മദ്യ ഉപഭോഗത്തില്‍ ഇന്ന്‌ കേരളമാണ്‌ ഒന്നാം സ്ഥാനത്ത്‌. സ്കൂള്‍ പരിസരങ്ങളില്‍ മദ്യം സുലഭാമാക്കാന്‍ പോകുന്ന പുതിയ നയം കുട്ടികളെ കുടിയന്മാരാക്കാന്‍ ശ്രമിക്കുന്നതാണ്. സമൂഹത്തെ സംഭൂര്‍ന്ന നാശത്തിലേക്ക്‌ നയിക്കുന്ന വിനാശകരമായ മദ്യ നയത്തില്‍ നിന്ന്‌ പിന്മാറി മുരടിചു കിടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കണം. വിനാശകരമായ ഈ നയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ മുഴുവന്‍ ജനങ്ങളെയും അണിനിരത്തി ശക്ത്മായ ജനകീയ പ്രക്ഷൊഭവുമായി മുന്നോട്ടുപോകുവാന്‍ കെ.സി.വൈ.എം. തീരുമാനിച്ചു.

Sunday, February 7, 2010

പരിശുദ്ധ പിതാവ് ബെനെടിക്റ്റ് പതിനാറാമന്‍ നല്‍കുന്ന നോമ്പുകാല സന്ദേശം


പരിശുദ്ധ പിതാവ് ബെനെടിക്റ്റ് പതിനാറാമന്‍ നല്‍കുന്ന നോമ്പുകാല സന്ദേശം.

മലയാളം സന്ദേശം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഇംഗ്ലീഷ് സന്ദേശം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, February 2, 2010

ഐ.സി.വൈ.എം., മിജാര്‍ക്ക്‌ പ്രതിനിധി

ജനുവരി 31 ചേര്‍ന്ന സംയുക്ത സിണ്ടികേറ്റില്‍ .സി.വൈ.എം., മിജാര്‍ക്ക്‌ പ്രതിനിധികളെ തിരഞ്ഞെടുത്തു.

മിജാര്‍ക്ക്‌ പ്രതിനിധി - ജോമി ജോസഫ്‌ (പാലാ രൂപത)

ഐ.സി.വൈ.എം. പ്രതിനിധികള്‍ - ഗോട്ഫ്രേ ഹെന്രി (തിരുവന്തപുരം രൂപത), ജോയ്സ് മേരി ആന്റണി (കാഞ്ഞിരപ്പള്ളി രൂപത)

കെ.സി.വൈ.എം. സംയുക്ത സിണ്ടികേറ്റ്, സത്യപ്രതിഞ്ഞ

ജനുവരി 31ന് കെ.സി.വൈ.എം. സംസ്ഥാന കാര്യാലയത്തില്‍ വെച്ച് സംയുക്ത സിണ്ടികേറ്റ് കൂടുകയുണ്ടായി. പ്രസ്തുത യോഗത്തില്‍ 2010 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികള്‍ സത്യപ്രതിഞ്ഞ ചെയ്യുകയും, ചുമതല ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ 2010 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള കര്‍മപരിപാടികളുടെ  രൂപരേഖ തയ്യാറാക്കി.

സംയുക്ത സിണ്ടികേറ്റില്‍ കെ.സി.ബി.സി. യൂത്ത് കമ്മീഷന്‍
ചെയര്‍മാന്‍ ബിഷപ്പ് ഡോ. വിന്‍സെന്‍റ് സാമുവല്‍, കെ.സി.ബി.സി. യൂത്ത് കമ്മീഷന്‍ സെക്രട്ടറിയും, കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടര്‍ ഫാ. ജെയ്സണ്‍ കൊള്ളന്നുര്‍, സംസ്ഥാന ഭാരവാഹികള്‍, 29 രൂപതകളില്‍ നിന്നുള്ള സിണ്ടികേറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.