Tuesday, March 3, 2009

കെ. സി. വൈ. എം. സംസ്ഥാന പ്രവര്‍ത്തനവര്‍ഷ ഉത്ഘാടനവും കര്‍മ്മപദ്ധതി പ്രകാശനവും

കെ. സി. വൈ. എം. സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനവര്‍ഷ ഉത്ഘാടനവും കര്‍മ്മപദ്ധതി പ്രകാശനവും പാലക്കാട് രൂപതയുടെ ആതിഥേയത്വത്തില്‍ നടന്ന സമ്മേളനത്തില്‍ പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍. ജേക്കബ്മനത്തോടത് സംസ്ഥാന ഭാരവാഹികളുടെയും 29 രൂപതകളില്‍ നിന്നു എത്തിച്ചേര്‍ന്ന പ്രതിനിധികളുടെയുംസാനിധ്യത്തില്‍ നിര്‍വഹിച്ചു.

ഇന്നത്തെ യുവാക്കള്‍ തെറ്റായ പ്രത്യയ ശാസ്ത്രങ്ങള്‍ക്കു അടിമപ്പെടാതെ വ്യക്തിവിശുധീകരന്നത്തില്ലൂടെരാഷ്ട്രത്തിനും സമൂഹത്തിനും സേവനത്തിനു തയ്യാറാവണമെന്ന് പ്രവര്‍ത്തനവര്‍ഷം ഉത്‌ഘാടനം ചെയ്തുസംസാരിച്ച പാലക്കാട് രൂപതാധ്യക്ഷന്‍ യുവജന്ങളോട് ആഹ്വാനം ചെയ്തു. തുടര്‍ന്ന്, "യുവജനം വിശ്വാസതീക്ഷണതയോടെ രാഷ്ട്രസേവനതിനു" എന്ന ആപ്തവാക്യത്തില്‍ ഊന്നികൊണ്ടുള്ള കര്‍മ്മപദ്ധതി അദ്ദേഹംസംസ്ഥാന പ്രസിഡന്‍റ് ജോസഫ് തോമസിന് നല്കി പ്രകാശനം ചെയ്തു.

പാലക്കാട് യുവക്ഷേത്രയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് അറക്കല്‍ സ്വാഗതംആശംസിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജയ്സണ്‍ കൊള്ളന്നുര്‍ ആമുഖ പ്രഭാഷണം നടത്തിയ പരിപാടിയില്‍സംസ്ഥാന പ്രസിഡന്‍റ് ജോസഫ് തോമസ് അധ്യക്ഷത വഹിച്ചു.

പ്രസ്തുത സമ്മേളനത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്‍റ് സണ്ണി കടുതാഴെ മുഖ്യ പ്രഭാഷണം നടത്തി. പാലക്കാട് രൂപതകെ.സി.വൈ.എം. ഡയറക്ടര്‍ ഫാ. ആന്‍റോ തൈക്കാട്ടില്‍, പാലക്കാട് രൂപത പ്രസിഡന്‍റ് ജിയോമി എന്‍. ജോര്‍ജ്, മുന്‍സംസ്ഥാന പ്രസിഡന്‍റ് എജി പാറപ്പാട്ട്, യുവക്ഷേത്ര ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍ എന്നിവര്‍ആശംസകര്‍പ്പിച്ചു സംസാരിച്ചു.

4 comments:

  1. it was a good program and was very well coordinated...

    ReplyDelete
  2. santhoshettan is superb...

    ReplyDelete
  3. blog postings ippol illallo

    enthu pattiiiiiiiiii

    pls continued

    ReplyDelete